മനാമ: 22 വർഷമായി ഇബ്നുൽ ഹൈഥം സ്കൂളിൽ അധ്യാപികയായ ലിസി രാരിച്ചൻ ബഹ്റൈനോട് വിട പറയുന്നു. ഇന്ത്യക്കാരും സ്വദേശികളും വിവിധ നാടുകളിൽ നിന്നുള്ളവരുമായ നിരവധി പേരുടെ പ്രിയപ്പെട്ട ഗണിത അധ്യാപികയാണ് ലിസി ടീച്ചർ. വിവാഹശേഷമാണ് ടീച്ചർ ബഹ്റൈനിൽ എത്തുന്നത്. ഇബ്നുൽ ഹൈഥം സ്കൂൾ പുരോഗതിയിലേക്ക് പിച്ചവെക്കുന്ന സമയത്താണ് അവിടെ ചേരുന്നത്. സ്കൂളിലെ ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അന്നും, ഇന്നും. അതുകൊണ്ട്, സ്കൂളിന് ശേഷം ട്യൂഷനൊന്നും പോകാനുള്ള സാമ്പത്തിക ശേഷി പലർക്കും ഉണ്ടാകില്ല. അധ്യാപകരുടെ പരിഗണനയും കഠിനാധ്വാനവുമാണ് കുട്ടികൾക്ക് എന്നും തുണയായിട്ടുള്ളത്. ഇതിനായുള്ള പരിശ്രമങ്ങളിൽ ലിസി ടീച്ചർ എന്നും മുൻപന്തിയിലുണ്ടായിരുന്നു.
കുട്ടികളെ എന്നും ഇഷ്ടമായിരുന്നെന്നും അത് സ്കൂളിലെ അധ്യാപന ജീവിതത്തിന് കരുത്തായെന്നും ഇപ്പോൾ അസി. പ്രിൻസിപ്പലായ ടീച്ചർ പറഞ്ഞു. രണ്ടുപതിറ്റാണ്ടുകൊണ്ട്, നാടിനേക്കാൾ ഇഷ്ടമുള്ള സ്ഥലമായി ബഹ്റൈൻ മാറി. ഒരുപാട് അടുത്ത ബന്ധങ്ങളുണ്ടായി. എവിടെപ്പോയാലും പഠിപ്പിച്ച കുട്ടികളെ കാണാം. ഉന്നത നിലയിലെത്തിയ പലരുമുണ്ട്. അവരെയെല്ലാം കാണുന്നത് വലിയ സന്തോഷമാണ്. പഠിപ്പിച്ച പലരും ഇപ്പോഴും കാണാനായി വരും. പണ്ട് പഠനത്തിൽ ഉഴപ്പി നടന്നവർ പോലും വലിയ സ്നേഹത്തോടെയാണ് കാണുേമ്പാൾ പെരുമാറുക. കുട്ടികളുടെ മുഖത്ത് വിരിയുന്ന സ്നേഹവും ആദരവും ഏതൊരു അധ്യാപകനും ലഭിക്കുന്ന ബഹുമതി തന്നെയാണ്. സ്കൂളിെൻറ വളർച്ചയിൽ പങ്കാളിയാകാനും സാധിച്ചു. പല തവണ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭർത്താവിന് ഇവിടെ ഷെറാട്ടൺ ഹോട്ടലിലായിരുന്നു ജോലി. അദ്ദേഹം കഴിഞ്ഞ വർഷം നാട്ടിലേക്ക് മടങ്ങി. എന്നിട്ടും ഒരു വർഷം കൂടി ഇവിടെ തുടർന്നത് സ്കൂളിനോടുള്ള അടുപ്പം കൊണ്ടാണ്. മികച്ച അധ്യാപകരും അവരുടെ െഎക്യവുമാണ് ഇബ്നുൽ ഹൈഥം സ്കൂളിെൻറ കരുത്ത് ^ടീച്ചർ പറഞ്ഞു.
കുമിളി സ്വദേശിയായ ലിസി ടീച്ചർക്ക് രണ്ടു കുട്ടികളാണ്. ഒരാൾ ചെന്നൈയിൽ എഞ്ചിനിയർ.മറ്റൊരാൾ സിവിൽ സർവീസ് പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇൗ മാസം ഒമ്പതിനാണ് ടീച്ചർ മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.