ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മേ​ള

ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മേ​ള ‘മാ​രാ​ഇ 2024’: ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ലൈ​വ്‌ സ്റ്റോ​ക്ക് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്‌​സി​ബി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മേ​ള (മാ​രാ​ഇ 2024)ക്ക് ​മു​നി​സി​പ്പാ​ലി​റ്റി, കൃ​ഷി മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്, ത​ത്സ​മ​യ മൃ​ഗ പ്ര​ദ​ർ​ശ​നം, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, താ​ൽ​ക്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ അ​ട​ക്കം കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രെ അ​യോ​ഗ്യ​രാ​ക്കും. ടെ​ൻ​ഡ​ർ ഡോ​ക്യു​മെ​ന്‍റി​ൽ ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന ഓ​രോ ഓ​പ്‌​ഷ​നും പ്ര​ത്യേ​ക തു​ക ലേ​ലം വി​ളി​ക്കു​ന്ന​വ​ർ സ​മ​ർ​പ്പി​ക്ക​ണം.

ക​ന്നു​കാ​ലി സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഗ​വ​ൺ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​ത് ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കും.

അ​തി​നാ​യി ക​ന്നു​കാ​ലി-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ക​ന്നു​കാ​ലി, പ​ക്ഷി ഇ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നൊ​പ്പം വി​പ​ണ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്. അ​റേ​ബ്യ​ൻ നാ​യ്ക്ക​ൾ (സ​ലൂ​ക്കി), കു​തി​ര​ക​ൾ, ഒ​ട്ട​കം, പ്രാ​വു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

Tags:    
News Summary - Livestock Fair Mara'ee 2024- Tenders invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.