മനാമ: 150 രാജ്യ തീരങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ സന്ദര്‍ശിച്ച ലോഗോസ് ഹോപ് എന്ന സഞ്ചരിക്കുന്ന പുസ്തകമേള കെ.പി.എ ചിൽഡ്രന്‍സ് പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. നിരവധിയായ സാമൂഹിക വൈജ്ഞാനിക സന്ദേശവും ഊർജവും ലഭിക്കാന്‍ സന്ദര്‍ശനം ഉപകാരമായെന്നു കുട്ടികള്‍ പറഞ്ഞു.
പുസ്തകങ്ങളുടെ വൈവിധ്യം, സാമൂഹിക, പരിസ്ഥിതി അവബോധം എന്നിവ മനസ്സിലാക്കാന്‍ സാധിച്ചു എന്ന് ചിൽഡ്രന്‍സ് പാര്‍ലമെന്റ് പ്രധാനമന്ത്രി മാസ്റ്റര്‍ മുഹമ്മദ് യാസീൻ അറിയിച്ചു. പാര്‍ലമെന്റ് സെക്രട്ടറി മാസ്റ്റര്‍ അബൂബക്കർ മുഹമ്മദ്, സ്പീക്കർ രമിഷ പി. ലാൽ, മന്ത്രിസഭ അംഗങ്ങളായ മിഷേൽ പ്രിൻസ്, ദേവിക അനിൽ, സന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കളും കോഓഡിനേറ്റര്‍ അനോജ് മാസ്റ്റര്‍, കണ്‍വീനര്‍മാരായ അനിൽകുമാർ, റോജി ജോLogos Hopeൺ, ജ്യോതി പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.