മനാമ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിടനൽകി എം. അബ്ദുറഹ്മാൻ (55) ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. വടകര തിരുവള്ളൂർ മേമഞ്ഞോളി സ്വദേശിയായ ഇദ്ദേഹം പ്രവാസ ജീവിത കാലത്തെ മനോഹര ഒാർമകളുമായാണ് തിരിച്ചുപോകുന്നത്.
മുഹറഖിൽ ഹോട്ടൽ ജീവനക്കാരനായ അബ്ദുറഹ്മാൻ നാട്ടുകാരനായ സുഹൃത്ത് മുഖേനയാണ് ബഹ്റൈനിൽ എത്തിയത്. ബോംബെയിൽ വന്ന് അവിടെനിന്നാണ് ബഹ്റൈനിലേക്ക് വിമാനം കയറിയത്. പിന്നീടങ്ങോട്ട് ബഹ്റൈെൻറ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചതാണ് അബ്ദുറഹ്മാെൻറ പ്രവാസ ജീവിതവും. അതിവേഗത്തിലുള്ള ബഹ്റൈെൻറ വികസനക്കുതിപ്പിന് സാക്ഷിയാണ് ഇദ്ദേഹം.
ബഹ്റൈനെക്കുറിച്ച് ഒരുപിടി നല്ല ഒാർമകളാണ് ഇദ്ദേഹത്തിെൻറ മനസ്സിലുള്ളത്. നല്ലൊരു ജീവിതം നൽകിയതും ഇൗ നാടാണെന്ന് അദ്ദേഹം പറയുന്നു. ഇനി നാട്ടിൽ കുടുംബത്തിനൊപ്പം കഴിയുക എന്ന സന്തോഷത്തോടെയാണ് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.