മനാമ: ഒക്ടോബർ 28, 29 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന 'ബഹ്റൈൻ കോമിക് കോൺ' പരിപാടിയുടെ പ്രധാന സ്പോൺസറായി ലുലു ഗ്രൂപ് കരാർ ഒപ്പുവെച്ചു. സ്പോൺസർഷിപ് കരാറിൽ ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാലയും സംഘാടകരായ ദല്ല മാനേജിങ് പാർട്ണർമാരായ ഖാലിദ്, സൽമാൻ ബുഖാരി എന്നിവരുമാണ് ഒപ്പുവെച്ചത്.
വളരെ ജനപ്രീതിനേടിയ ബഹ്റൈൻ കോമിക് കോണുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രൂപവാല പറഞ്ഞു. ബഹ്റൈനിന്റെ ടൂറിസം സാധ്യതകൾക്ക് ഉണർവുനൽകുന്നതാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.