ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവുമായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തുന്നു

എം.എ. യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ്, അൽ സഫ്രിയ പാലസിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയെ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലു ഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ രാജാവ് പ്രശംസിച്ചു. എം.എ. യൂസഫലി രാജാവിനെ നന്ദി അറിയിച്ചു.

Tags:    
News Summary - MA Yusuff Ali was received by King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.