മനാമ: കൊല്ലത്തെ ഒാച്ചിറ സ്വദേശി മധു എന്ന ജനീഷ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങാനുള്ള ശ്രമത്തിലാണ്. പ്രവാസി മലയാളികൾ സമാഹരിച്ച് നൽകിയ ചികിത്സക്കുള്ള തുകയുമാണ് അർബുദ ബാധിതനായ ഇൗ യുവാവ് നാട്ടിലേക്ക് മടങ്ങുന്നത്. ദൈവാനുഗ്രഹമുണ്ടെങ്കിൽ അസുഖം മാറ്റിയശേഷം ഞാൻ ഇവിടേക്ക് തന്നെ വരും. അതിനായി എല്ലാവരും പ്രാർഥിക്കണമെന്നാണ് മധുവിെൻറ അപേക്ഷ. താൻ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത നിരവധിപേർ തന്നെ സഹായിച്ചു. അവർക്കെല്ലാം തെൻറയും തെൻറ കുടുംബത്തിെൻറയും പ്രാർഥനകൾ ഉണ്ടാകുമെന്നും മധു പറയുന്നു.
കഴിഞ്ഞ ജനുവരി 18 നാണ് മധുവിെൻറ ദയനീയാവസ്ഥ ‘ഗൾഫ് മാധ്യമ’ത്തിലൂടെ പുറംലോകം അറിഞ്ഞത്. രോഗത്തിന് കീഴടങ്ങിയ പ്രവാസികളെയുംകൊണ്ട് പാലിയേറ്റീവ് കെയർ സംഘടനകളെ സമീപിച്ചിരുന്ന മധുവിനും മാരക രോഗം പിടിപ്പെട്ട കഥ അറിഞ്ഞപ്പോൾ മലയാളി സമൂഹം ഒന്നാകെ സഹായ ഹസ്തവുമായി എത്തുകയായിരുന്നു. ദയ പാലിയേറ്റീവിെൻറ അംഗങ്ങളും സുഹൃത്തുക്കളും കൂടി സമാഹരിച്ച രണ്ടര ലക്ഷം രൂപയും എം.എം ടീം (മലയാളി മനസ്) ശേഖരിച്ച ഒരു ലക്ഷം രൂപയും ആംആദ്മി ബഹ്റൈൻ 25000 രൂപയും മധുവിന് നൽകി.
കുടുംബ സൗഹൃദ വേദിയുടെ സാമ്പത്തികസഹായം പ്രസിഡൻറ് വി.സി.ഗോപാലന്‍ കൈമാറി. മനാമ സുല്‍ത്താന്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജോതിഷ് പണിക്കര്‍, രക്ഷാധികാരി കെ.എം അജിത് കുമാര്‍ എന്നിവര്‍ പെങ്കടുത്തു. മധുവിന് ചികിത്സ സഹായം നൽകിയ എല്ലാ സുമനസുകൾക്കും ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി ബാബു ജി നായർ, വൈസ്പ്രസിഡൻറ് ഫസൽ പേരാമ്പ്ര, എം.എം ടീം ഭാരവാഹികൾ എന്നിവർ കൃതഞ്ജത അറിയിച്ചു. ബഹ്‌റൈന്‍ ലാല്‍ കേയെർസ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സഹായം മധുവിന് ട്രഷറര്‍ ഷൈജു കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.