????????????? ????????? ???? ????? ????????? ???? ???????? ??????? ???????? ???????? ????????? ?????

മനാമ: മാധ്യമങ്ങള്‍ രാജ്യത്തി​​െൻറ അഖണ്ഡതക്കും സമാധാനത്തിനുമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ മന്ത്ര ിസഭാ യോഗം അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഗുദൈബിയ പാലസ ില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പത്ര സ്വാതന്ത്ര്യ ദിനാചരണ പശ്ചാത്തലത്തില്‍ ബഹ്റൈനിലെ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കരുതലും രാജ്യത്തോടുള്ള കൂറും ചര്‍ച്ച ചെയ്തത്്. പൊതു അഭിപ്രായങ്ങളെ സ്വാധീനിക്കു ന്ന തരത്തില്‍ വിവിധ മാധ്യമങ്ങള്‍ ദേശീയത ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സമാധാനവും ശാന ്തിയും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള എഴുത്തുകള്‍, വിവിധ വിഷയങ്ങളില്‍ സൂക്ഷ്മമായ വിലയിരുത്ത ലുകള്‍ തുടങ്ങിയവ ഏറെ പ്രശംസനീയമാണെന്ന് കാബിനറ്റ് വിലയിരുത്തി.

ദേശീയ ഐക്യം സാധ്യമാക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിലെത്തിക്കുന്നതിനും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പരിഷ്കരണ പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട^-ഇടത്തരം വ്യപാരികള്‍ക്ക് ഗുണകരമായ എട്ട് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കാബിനറ്റ് അംഗീകാരംനല്‍കി. വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ തയാറാക്കിയ സംയുക്ത പഠന റിപ്പോര്‍ട്ടി​​െൻറ വെളിച്ചത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.


ചെറുകിട വ്യാപാര മേഖലയിലുള്ളവരില്‍ നിന്ന് ലഭിക്കാനുള്ള വിവിധ ഫീസ് കുടിശ്ശികകള്‍ തവണകളായി ഈടാക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംഖ്യയുടെ വര്‍ധനവനുസരിച്ച് 24 മാസം വരെ തവണകള്‍ അനുവദിക്കാനാണ് നീക്കം. ചെറുകിട മേഖലക്ക് മന്ത്രാലയങ്ങള്‍ നല്‍കാനുള്ള കുടിശ്ശികകള്‍ നല്‍കുന്നതിന് നടപപടി ത്വരിതപ്പെടുത്താനും നിര്‍ദേശമുണ്ട്. ചെറുകിട^ഇടത്തരം മേഖലയിലുള്ളവര്‍ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഭൂമി അക്വയര്‍ ചെയ്യാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുടാതെ നിയമ ലംഘനങ്ങളുടെ പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ഒരേ സമയം നടപടി നേരിടുന്നത് ഒഴിവാക്കാന്‍ ഓരോ സ്ഥാപനങ്ങളുടെയും നിയമ ലംഘനങ്ങളും ഫീസ് കുടിശ്ശികയുമൊക്കെ പ്രത്യേകമായി കണക്കാക്കാനും നിര്‍ദേശമുണ്ട്.


ഒരേ സ്ഥാപനത്തി​​െൻറ വ്യത്യസ്ത ശാഖകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഈ രീതി അവലംബിക്കാന്‍ ഉണര്‍ത്തിയിട്ടുള്ളത്്. വ്യാപാര മേഖലയെ ബാധിച്ചിട്ടുള്ള മാന്ദ്യം തൊഴില്‍ വിപണിയെ എങ്ങിനെ ബാധിച്ചുവെന്ന് പഠനം നടത്താന്‍ തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയെ ചുമതലപ്പെടുത്തി. വ്യാപാര മേഖലയുടെ പ്രശ്നങ്ങള്‍ സമഗ്രമായി പഠനം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയം, എല്‍.എം.ആര്‍.എ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ്​ ഇന്‍ഡസ്ട്രി എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തി പ്രധാനമന്ത്രിക്ക് കൈമാറുക. ചെറുകിട, ഇടത്തരം മേഖലയിലുളളവര്‍ക്ക് സാധ്യമായ ലോണുകള്‍ അനുവദിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിന് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിനോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചെറു ചെമ്മീനുകള്‍ പിടിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പെതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ആരാധനാലയങ്ങളില്‍ നിന്ന് കിട്ടാനുള്ള വൈദ്യുതി-ജല കുടിശ്ശിക സംഖ്യ കൃത്യമായി വൈദ്യുത ജല കാര്യ മന്ത്രാലയത്തിന് ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.


ഖലീഫ ടൗണില്‍ നടപ്പാക്കാനിരിക്കുന്ന ഹെല്‍ത് സ​െൻററി​​െൻറ ഏറ്റവും പുതിയ വിവരങ്ങള്‍ കാബിനറ്റിനെ ബന്ധപ്പെട്ട മന്ത്രാലയം ധരിപ്പിച്ചു. സിവില്‍ സര്‍വീസ് ബ്യൂറോയുടെ കീഴിലല്ലാതിരുന്ന 13 സ്ഥാപനങ്ങളില്‍ കൂടി വളണ്ടിയറി റിട്ടയര്‍മ​െൻറ്​ സംവിധാനം ഏര്‍പ്പെടുത്താന്‍ കാബിനറ്റ് അംഗീകാരം നല്‍കി. ഇതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ നടത്താനാണ് തീരുമാനം. റമദാനില്‍ അവശ്യ സാധന വില വര്‍ധിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കാബിനറ്റ് വിവരങ്ങള്‍ ആരാഞ്ഞു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - madhyamam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.