മനാമ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് മൈത്രി എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. ബഹ്റൈനിലും കേരളത്തിലും പഠിച്ച കുട്ടികളാണ് അവാർഡിന് അർഹരായത്. മൈത്രി പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ അവാർഡ് വിതരണത്തിന് നേതൃത്വം നൽകി. പ്രവാസി ഗൈഡൻസ് ഫോറം സ്പീക്കർ ക്ലബ് പ്രസിഡൻറ് ഷൈജു മാത്യു, സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവുങ്കര, മൈത്രി രക്ഷാധികാരി സഇൗദ് റമദാൻ നദ്വി, മൈത്രി മുൻ പ്രസിഡൻറ് ഷിബു പത്തനംതിട്ട, സിബിൻ സലീം, മുൻ സെക്രട്ടറി അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ നവാസ് കുണ്ടറ, സുനിൽ ബാബു, ഷാജഹാൻ, ദൻജീബ്, റജബുദീൻ, റിയാസ് വിഴിഞ്ഞം എന്നിവർ നേതൃത്വം നൽകി.
മൈത്രിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള മൈത്രി കനിവ് റിലീഫ് സെല്ലിനെക്കുറിച്ച് ചീഫ് കോഒാഡിനേറ്റർ നവാസ് കുണ്ടറ വിശദീകരിച്ചു. ലോഗോ പ്രകാശനം ചാരിറ്റി കൺവീനർ സലീം തയ്യിലിന് നൽകി സോമൻ ബേബി നിർവഹിച്ചു. കനിവ് റിലീഫ് സെല്ലിൽ നിന്നുള്ള ആദ്യ ഫണ്ട് കെ.ടി. സലീമിൽ നിന്ന് ട്രഷറർ അനസ് കരുനാഗപ്പള്ളി ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.