മനാമ: മലയാളം മറക്കുന്ന പുത്തൻ തലമുറക്കായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന മലയാള ദിനാചരണം വെള്ളിയാഴ്ച വൈകീട്ട് 6.30 നു റയ്യാൻ ആസ്ഥാനത്തു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ മത്സര പരിപാടികളും ഉണ്ടായിരിക്കും. മലയാള ദിനത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നടത്തിയ കവിത, ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.