ഏഴ്​ വർഷമായി ഒാർമയില്ലാതെ ആശുപത്രി കിടക്കയിൽ ഒരു മലയാളി

മനാമ:  ഏഴ്​ വർഷമായി ആശുപത്രി കിടക്കയിലാണ് ഇൗ മലയാളി​. സ്വന്തം പേരോ വിലാസമോ പോലും ശരിക്ക്​ ഒാർമയില്ലാ​െത കഴിയുന്ന ഇദ്ദേഹം  മുഹറഖ് ജെറിയാട്രിക് ആശുപത്രി ജീവനക്കാരുടെ മുന്നിൽ ഒരു ചോദ്യചിഹ്​നമാണ്​. 2011 സെപ്​തംബർ ഏഴിന്​ തലയിൽ ശക്തമായ മുറിവേറ്റ നിലയിലാണ്​ ഇദ്ദേഹത്തെ ആദ്യം സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ  പ്രവേശിപ്പിച്ചതെന്ന്​ ആശുപത്രി രേഖകളിൽ പറയുന്നു. പൊതുസ്ഥലത്ത്​ നിന്ന്​ ബി.ഡി.എഫ്​ ആംബുലൻസിലാണ്​ 

കൊണ്ടുവന്നതത്രെ. തുടർന്ന്​ അസുഖം ഭേദമായപ്പോൾ, ഉറ്റവരോ ഉടയവരോ ഇല്ലാത്തതിനാൽ അനാഥ രോഗികളെ ചികിത്​സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു. ആശുപത്രി രേഖകളിൽ പുരു എന്നും 2011 ൽ 45 വയസും എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. എന്നാൽ ഇപ്പോൾ സ്വന്തം പേരോ വിലാസമോ ഇയ്യാൾക്ക്​ കൃത്യമായി പറയാൻ കഴിയുന്നില്ല. ആവർത്തിച്ച്​ ചോദിക്കു​േമ്പാൾ പൊന്നപ്പനെന്നും  സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും പറയുന്നു. എന്നാൽ മറ്റൊന്നും ഒാർമയില്ലെന്നും പറയുന്നു.  പേര്​ മാറ്റിപ്പറയുന്നതിനാൽ   കൃത്യമായ അന്വേഷണം നടത്താനും കഴിയുന്നില്ല.  

ഇപ്പോൾ മറ്റ്​ അസുഖങ്ങളൊന്നുമില്ലാത്തതിനാൽ, നാട്ടിലേക്ക്​ അയക്കണമെന്നാണ്​ ആശുപത്രി അധികൃതരുടെ നിലപാട്​. ഇത്​ പ്രകാരം ആശുപത്രിയിലെ ഡോ.അബ്ബാസും  ആശുപത്രി സോഷ്യൽ വർക്കർ ഫൈസൽ ജവാദും അറിയിച്ചപ്രകാരം മലയാളി സാമൂഹിക പ്രവർത്തകരായ  സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവർ ആശുപത്രിയിൽ എത്തി. എന്നാൽ ഇവർക്കും ​കാര്യമായ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തെ കുറിച്ച്​ അറിയാവുന്നവർ ഉണ്ടെങ്കിൽ താഴെ  പറയുന്ന ​േഫാൺ നമ്പരുകളിൽ ബന്​ധപ്പെടണമെന്ന്​ സാമൂഹിക പ്രവർത്തകർ അറിയിച്ചു. 394 21718/3305763

Tags:    
News Summary - malayalee-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.