മനാമ: ഷാർജയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വെസ്റ്റ് സോൺ കപ്പിനുള്ള അണ്ടർ 16 ക്രിക്കറ്റ് മത്സരത്തിൽ ബഹ്റൈന്‍ വിജയത്തുടക്കം.
മലയാളികളും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുമായ മുഹമ്മദ് ബാസിലിന്റെയും മുഹമ്മദ് ഷഹീന്റെയും മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ഖത്തറിനെ കീഴടക്കിയാണ് ബഹ്റൈൻ ജൈത്രയാത്ര തുടങ്ങിയത്.
പതിനാലംഗ ബഹ്റൈൻ ടീമിൽ ആറുപേർ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്. 153 റൺസിനാണ് ബഹ്റൈൻ ഖത്തറിനെ നിലംപരിശാക്കിയത്. 96 റൺസ് അടിച്ചെടുത്ത മുഹമ്മദ് ബാസിലാണ് മാൻ ഓഫ് ദ മാച്ച്. മുഹമ്മദ് ബാസിലിന്റെ ബാറ്റിങ് മികവിൽ 35 ഓവറിൽ ബഹ്റൈൻ 228 റൺസെടുത്തു.
മറുപടിയായി 24.2 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ ഖത്തറിനായുള്ളൂ. രണ്ടുപേർ പരിക്കേറ്റതോടെ ഖത്തർ ബാറ്റിങ് അവസാനിപ്പിക്കുകയായിരുന്നു.
ഇടൈങ്കയ്യൻ സ്പിന്നർമാരായ മുഹമ്മദ് ഷഹീനും സായി സർത്താക്കുമാണ് ഖത്തറിന്റെ വിക്കറ്റുകൾ തെറിപ്പിച്ചത്. സായി സർത്താക്ക് മൂന്ന് വിക്കറ്റും മുഹമ്മദ് ഷഹീൻ രണ്ടുവിക്കറ്റും വീഴ്ത്തി. ബഹ്റൈനും യു.എ.ഇ ക്രിക്കറ്റ് ബോർഡും സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൗദിയുമായാണ് ബഹ്റൈന്റെ രണ്ടാമത്തെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.