മനാമ: മലയാളികൾ രുചിച്ചറിഞ്ഞ 'മാളൂസി'െൻറ പുതിയ ഉൽപന്നങ്ങൾ ബഹ്റൈൻ വിപണിയിൽ. സുബൈർ ട്രേഡിങ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം വനിത വിങ് കൺവീനർ ജയ രവികുമാർ ബഹ്റൈനിലെ കലാകാരി ദേവികാ തുളസിക്ക് നൽകി പ്രകാശനം നിർവഹിച്ചു. എട്ട് വർഷത്തിലേറെയായി മലയാളികൾക്ക് സുപരിതമായ 'മാളൂസ്'ഫുഡ് പ്രോഡക്ടാണ് ഒേട്ടറെ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.
ഗുണമേന്മയിലും വിലക്കുറവിലും മാളൂസ് മസാലകൾ, മട്ട അരി, അച്ചാറുകൾ, ചുക്കുകാപ്പി, തുടങ്ങി 350ൽ പരം ഉൽപന്നങ്ങളുണ്ട്. മാളൂസ് പത്തിരിപ്പൊടി, ചക്കി ആട്ട, സ്റ്റിം പുട്ട് പൊടി, ഉപ്പുമാവ് റവ, ബിരിയാണി റൈസ്, കയമ റൈസ്, മന്തി റൈസ്, നല്ലെണ്ണ തുടങ്ങി ഇരുപതിൽപരം ഉൽപന്നങ്ങളാണ് പുതുതായി പുറത്തിറക്കിയത്. ഗുണമേന്മയുള്ള മാളൂസ് വെളിച്ചെണ്ണയും ഉടനെ വിപണിയിലെത്തുമെന്ന് മാനേജിങ് ഡയറക്ടർ സുബൈർ പട്ടാമ്പി പറഞ്ഞു. ബഹ്റൈനിലെ ഹൈപ്പർ മാർക്കറ്റ്, സൂപ്പർമാർക്കറ്റ്, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ മാളൂസ് ഉൽപന്നങ്ങൾ ലഭ്യമാണ്. സുബൈർ ട്രേഡിങ് ഡബ്ല്യു.എൽ.എൽ എന്ന കമ്പനിയാണ് മാളൂസിെൻറ ബഹ്റൈനിലെ വിതരണക്കാർ. പ്രകാശന ചടങ്ങിന് മാനേജർ സുജിത് നേതൃത്വം നൽകി. സഹ്ല സുബൈർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.