മന്ത്രിസഭ യോഗം എണ്ണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

മനാമ: സ്വദേശികളുടെ അവകാശങ്ങൾ സംരക്ഷിക്കും വിധമുള്ള സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന മ ന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുദൈബിയ പാലസില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന് ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവും പാര്‍ലമ​​െൻറും തമ്മില് ‍ പരസ്​പര സഹകരണം സാധ്യമാക്കുക വഴി ഒട്ടേറെ കാര്യങ്ങള്‍ രാജ്യത്തി​​​െൻറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനു സൃതമായി ചെയ്യാന്‍ കഴിയും. ഇരു വിഭാഗങ്ങളുടെയും ലക്ഷ്യങ്ങൾ നിര്‍ണയിക്കപ്പെടുകയും അവ ഒന്നാവുകയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.


രാജ്യത്തി​​െൻറ സാമ്പത്തിക വളര്‍ച്ച ജനങ്ങളുടെ അവകാശങ്ങളും നേട്ടങ്ങളും സംരക്ഷിക്കും വിധമായിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ മേഖലകളിലും സര്‍വതോന്മുഖമായ വളര്‍ച്ചയാണ് അടുത്ത നാല് വര്‍ഷം ലക്ഷ്യമിടുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണസാരധ്യത്തില്‍ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന് ഇത് സാധ്യമാകുമെന്ന്​ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. എണ്ണ, പ്രകൃതിവാതകം എന്നീ മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കാനാണ് തീരുമാനം.
ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ കമ്പനിയായ ‘എനി’യും ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് ആൻറ്​ ഓയില്‍ അതോറിറ്റിയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചത് നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്​ട്ര വിപണയിൽ മത്സരം ഉറപ്പുവരുത്തുന്ന തരത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബഹ്റൈ​​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കായിരിക്കും ഇതിനുണ്ടാവുക. ഏകദേശം എട്ട് ബില്ല്യണ്‍ ഡോളർ മൂലധനം ഇതിനായി ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തപ്പെടും. പിന്നീട് മൊത്തം 32 ബില്യണ്‍ ഡോളറി​​​െൻറ പദ്ധതികളായി ഇത് വികസിക്കുകയും ചെയ്യും. എണ്ണ^വാതക ഉല്‍പാദന, നവീകരണ മേഖലയില്‍ കൂടുതൽ പ്രതീക്ഷ യോടെ മുന്നോട്ട് നീങ്ങും. ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് കമ്പനിയുടെ നവീകരണം, ലിക്വിഫൈഡ് ഗ്യാസ് ടെര്‍മിനല്‍ വിപുലീകരണ പദ്ധതി, വാതക പൈപ്പ് ലൈന്‍ പദ്ധതി, ബാപ്കോ വികസന പദ്ധതി, എയര്‍പോര്‍ട്ട് ഇന്ധന സംഭരണ കേന്ദ്രം എന്നിവ നടപ്പാക്കുന്നതിനും ആലോചനയുണ്ട്​.

2021 ഓടെ ബാപ്കോ എണ്ണ ശുദ്ധീകരണ പ്ലാൻറ്​ നവീകരണ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു. പൊതുമേഖയിലെയും സ്വകാര്യ മേഖലയിലെയും വിവിധ കമ്പനികള്‍ക്ക് ഇതില്‍ പങ്കുചേരാൻ കഴിയും. അതുവഴി സാമ്പത്തിക രംഗത്ത് കാര്യമായ വളര്‍ച്ചയുണ്ടാകും. ഗള്‍ഫ് പെയ്മ​​െൻറ്​ കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് കാബിനറ്റ് അംഗീകാരം നല്‍കി. 37 ാമത് ജി.സി.സി ഉന്നതാധികാര സമിതി യോഗത്തിലായിരുന്നു ഇതിന്​ തീരുമാനമായത്. ജി.സി.സി രാഷ്​ട്രങ്ങളിലെ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്ഥിരതയും പ്രവര്‍ത്തന മികവും നേടിക്കൊടുക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.ബാങ്കുകള്‍ക്കാവശ്യമായ സാങ്കേതിക സഹായവും ജി.സി.സി രാഷ്​ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക സഹകരണവും ഇതു വഴി സാധ്യമാകുമെന്ന്​ കരുതുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - manthrisaba yogam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.