മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്കായെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തക്ക് `മന്ന' പ്രവർത്തകർ സ്വീകരണം നൽകി.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ മേല്പ്പട്ട സ്ഥാനാരോഹണത്തിന്റെ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷവും ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ `മന്ന' യുടെ 18ാമത് വാര്‍ഷികവും റാമി റോസ് ഹോട്ടലില്‍ വെച്ച് മന്ന പ്രസിഡന്റ് വര്‍ഗ്ഗീസ് റ്റി. ഐപ്പിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചു.
മന്ന സെക്രട്ടറി ഷിബു സി. ജോര്‍ജ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. സുനില്‍ കുര്യന് ബേബി, കത്തീഡ്രല്‍ സഹവികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, ഫാ. തോമസ് ഡാനിയേല്‍, കത്തീഡ്രല്‍ ട്രസ്റ്റി റോയി ബേബി, മന്ന അഡ്വൈസറി മെമ്പര്‍ സോമന് ബേബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മെത്രാപ്പോലീത്താക്കുള്ള ഉപഹാരം ട്രഷറര്‍ മോന്‍സി ഗീവര്‍ഗീസ് നല്കി.
മന്നയുടെ 18 വര്‍ഷത്തെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എഡിറ്റര്‍ ബിനു വേലിയില്‍ തയാറാക്കിയ മാഗസിന് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ബഹ്റൈനില്‍ 30 വര്‍ഷത്തിലേറെയായി താമസിക്കുന്ന മന്ന അംഗങ്ങളെ പൊന്നാട നല്കി ആദരിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് മെമന്റോ നല്കി. മന്ന വൈസ് പ്രസിഡന്റ് എബി കുരുവിള നന്ദി അറിയിച്ചു. അലക്സ് ബേബി പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.