????????? ????????? ?????

കടന്നുവരാം ഇൗ ‘നാട്ടുചന്ത’യിലേക്ക്​ 

മനാമ:  പ്രവാസികളുടെ മനസിൽ നാടി​​െൻറ ഗ്യഹാതുരത്വ സ്​മൃതികളുണർത്തുന്ന ഗ്രാമീണ തനിമയുള്ള കാഴ്ചകളുമായി  കാർഷിക ചന്ത  വീണ്ടും സജീവമായി. ശനിയാഴ്ചകളിൽ ബുദയ്യയിലെ  ബോട്ടാണിക് ഗാർഡനിൽ നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റാണ്  പച്ചപ്പി​​െൻറ മനോഹാരിത പകരുന്നത്. ബുദയ്യ ഹൈവെക്ക് സമീപം നോർത്തേൺ ഗവണറേറ്റിലെ പോലീസ് ആസ്ഥാനത്തിനടുത്തുള്ള ഗാർഡനിലെത്തിയാൽ ഈ നാടൻ  ചന്തയിലെ ഹ്യദ്യമായ  കാഴ്ചകൾ കാണാം. 

ആവശ്യമുള്ള പച്ചക്കറിയും പഴങ്ങളും ആവശ്യാനുസരണം വാങ്ങുകയും ചെയ്യാം. രാവിലെ എട്ടുമണി മുതൽ 12 വരെയാണ് മേളയിൽ സന്ദർശകർക്കുള്ള സമയം.  പ്രാദേശിക കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനായി  വിപുലമായ ഈ വിപണനമേള  വർഷങ്ങളായി നടത്തി വരുന്നു. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മ​െൻറും വിവിധ സർക്കാർ മന്ത്രാലയങ്ങളും  ചേർന്നാണ് മേളയുടെ സംഘാടനം നിർവഹിക്കുന്നത്. കാര്‍ഷിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ മുന്‍കൈയെടുത്താണ് 2012 ൽ മേളക്ക് തുടക്കം കുറിച്ചത്. 

രാജ്യത്തെ കാർഷിക രംഗത്തെ സ്വയം പര്യാപ്തതയും അഭിവ്യദ്ധിയും ലക്ഷ്യമിട്ടായിരുന്നു ഇത്. മേളക്ക് എല്ലാ വർഷങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതെന്ന് സംഘാടകർ പറയുന്നു. രാജ്യത്തെ പ്രാദേശിക മേഖലകളിൽ നിന്നുള്ള പച്ചക്കറികളും പഴങ്ങളും കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക്  എത്തിക്കുന്നതാണ് മേളയുടെ  പ്രത്യേകത. 

ജസ്റയിലെ ത​​െൻറ കൃഷിയിടത്തിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് നേരിട്ട് തന്നെ നൽകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കഴിഞ്ഞ ആറുവർഷമായി മേളയിൽ പങ്കെടുക്കുന്ന ഗ്രാമീണ കർഷകൻ മിർസ ഹസൻ മൻസൂർ പറയുന്നു.   ക്യഷി രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഗ്രാമീണർക്ക് മികച്ച പ്രോൽസാഹനവും സഹായസഹകരണങ്ങളും മേളയിലൂടെ അധിക്യതർ  നൽകുന്നുണ്ട്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് വിപണി ക​െണ്ടത്തുന്ന കാര്യത്തിൽ  അധിക്യതർ കർഷകരെ സഹായിക്കുന്നു.   ബഹ്‌റൈനി​​െൻറ മണ്ണിലും കാലാവസ്ഥാഘടനയിലും വിളയിച്ചെടുക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളാണ് ഇവിടെ ആവശ്യക്കാരിലേക്ക് കൈമാറുന്നത്.  

ക്യഷി ചെയ്യുന്ന സാധാരണക്കാർക്ക് തങ്ങളുടെ അധ്വാനത്തി​​െൻറ വരുമാനം നേരിട്ട് തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി  മേളക്ക് പിന്നിലുണ്ട്. 
ഈത്തപ്പഴം, തേൻ,  സുഗന്ധ  വ്യഞ്ജനങ്ങൾ, നാടൻ ഔഷധങ്ങൾ എന്നിവക്കായി പ്രത്യേക സ്​റ്റാളുകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. രാജ്യത്തി​​െൻറ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുൾക്കും കരകൗശല വസ്തുക്കൾക്കുമായി സജ്ജീകരിച്ചിരിക്കുന്ന  കൗണ്ടറുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്​. രാജ്യത്തെ വിവിധ ഹോട്ടലുകളും കാർഷിക വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും മേളയോട് സഹകരിക്കുന്നുണ്ട്. 

കുടുംബ സമേതമെത്തുന്നവർക്കായി  വിവിധ വിനോദ പരിപാടികളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട് .  ഗുണമേന്മയും വിലക്കുറവുമുള്ള  ഉല്പന്നങ്ങൾ ലഭ്യമായതിനാൽ നിരവധി  പ്രവാസികളും ഓരോ വാരത്തിലും ഇവിടെ എത്തുന്നുണ്ട്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളും ഇവിടെ സന്ദർശനത്തിനെത്തുന്നു.  മേള ഏപ്രിൽ  ആദ്യവാരം വരെ തുടരും.

Tags:    
News Summary - market-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.