മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖ ലീഫ വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഹമദ് രാജാവിെൻറ ആശംസക ൾ അദ്ദേഹം മാർപാപ്പക്ക് കൈമാറി. വൈവിധ്യത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമാണ് ബഹ്റൈെൻറ വികസനമെന്ന് കിരീടാവകാശി പറഞ്ഞു.
സമാധാനപൂർണമായ സഹവർത്തിത്വത്തിനുള്ള ഹമദ് രാജാവിെൻറ നിശ്ചയദാർഢ്യത്തിെൻറ തെളിവാണ് വത്തിക്കാനുമായുള്ള വളരുന്ന ഉഭയകക്ഷി ബന്ധം. സമാധാനത്തിെൻറയും സഹകരണത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ അദ്ദേഹം അഭിനന്ദിച്ചു.
സമൂഹങ്ങളുടെ വളർച്ചക്ക് അടിസ്ഥാനം ഇൗ രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.