മനാമ: 'ഗൾഫ് മാധ്യമം' ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് നടത്തുന്ന മാസ്റ്റർ ഷെഫ് പാചകമത്സരം വെള്ളിയാഴ്ച അരങ്ങേറും. ദാനാ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന മത്സരത്തിൽ പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ വിധിനിർണയം നടത്തും. മലയാളികൾക്ക് പ്രിയങ്കരനായ മാത്തുക്കുട്ടി ആവേശം വിതറി മത്സരവേദിയിലെത്തും. പാചകമത്സരാർഥികൾക്കൊപ്പം കാണികൾക്കായും വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഷെഫ് പിള്ള അവതരിപ്പിക്കുന്ന 'ഫിഷ് നിർവാണ' ലൈവ് കുക്കിങ്ങും മത്സരത്തിന് മാറ്റ് കൂട്ടും.

ഷെ​ഫ് പി​ള്ള​ക്ക് ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

 ഓൺലൈനിൽ രജിസ്റ്റർചെയ്ത റെസിപ്പികളിൽനിന്ന് തിരഞ്ഞെടുത്ത 50 പേരാണ് ഫൈനലിൽ അങ്കം കുറിക്കുന്നത്. പാചക മാമാങ്കം എന്ന ആദ്യ റൗണ്ടിൽ, മത്സരാർഥികൾ വീടുകളിൽ തയാറാക്കുന്ന മത്സ്യം ഉപയോഗിച്ചുള്ള വ്യത്യസ്തതരം വിഭവങ്ങൾ വേദിയിൽ അവതരിപ്പിക്കും. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആറ് പേർ ഫൈനൽ റൗണ്ടിൽ മത്സരിക്കും. വിഭവത്തെക്കുറിച്ച് ആറ് പേരും വേദിയിൽ അവതരണം നടത്തുന്നതാണ് 'പാചക വാചകം' എന്ന ഈ റൗണ്ട്. ഇതിലെ മികവ് കൂടി പരിഗണിച്ചാണ് ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിക്കുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഫൈനലിൽ എത്തിയ 50 പേർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

മാത്തുക്കുട്ടിയെ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

 ഷെഫ് പിള്ളയും മാത്തുക്കുട്ടിയും വെള്ളിയാഴ്ച ബഹ്റൈനിൽ എത്തി. ഇരുവർക്കും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ബോഷ് ഹോം അപ്ലയൻസസാണ് മത്സരത്തിെന്റ പ്രായോജകർ. മലബാർ ഗോൾഡ്, ഹൈസെൻസ്, മാളൂസ്, ഈസി കുക്ക്, ടിൽഡ, പാർക്ക് റെജിസ്, റോയൽ ബ്രാൻഡ്, എൻ.ഇ.സി റെമിറ്റ്, ട്രാവൽ സൂഖ്, മീനുമിക്സ്, മാസ, മാതാ അഡ്വർടൈസിങ് കമ്പനി, എ 2 സെഡ് അഡ്വർടൈസിങ് ആൻഡ് പബ്ലിസിറ്റി, മീഡിയവൺ എന്നിവരും മത്സരത്തിൽ പങ്കാളികളാണ്.

Tags:    
News Summary - Master Chef cooking competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.