മനാമ: ആദ്യമായി പങ്കെടുത്ത പാചക മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആൻസി ജോഷി. ആദ്യ റൗണ്ടിൽ മത്സരിച്ച് 50 പേരെയും ഫൈനൽ റൗണ്ടിലെത്തിയ മറ്റ് ആറുപേരെയും മറികടന്നാണ് ആവേശകരമായ പോരാട്ടത്തിൽ ആൻസി ഒന്നാമതെത്തിയത്.
തൃശൂർ ചിറക്കൽ സ്വദേശിയായ ആൻസി ചെറുപ്പം മുതൽതന്നെ പാചക ലോകത്തെത്തിയതാണ്. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ തിരക്കുകളാണ് 12ാം വയസ്സിൽതന്നെ വീട്ടിലെ പാചകജോലി ഏറ്റെടുക്കാൻ കാരണമായത്. വീട്ടിൽനിന്ന് ഏറെ ദൂരെയുള്ള ജോലിസ്ഥലത്തേക്ക് അത്യാവശ്യം ജോലികൾ തീർത്ത് അമ്മ അതിരാവിലെ തന്നെ പുറപ്പെടും. അതിനാൽ, മറ്റ് സഹോദരങ്ങൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിനും മറ്റും ആൻസിയാണ് മുന്നിൽ നിന്നത്. ക്രമേണ, പാചകത്തോട് ഇഷ്ടം കൂടിവന്നു. ഈ ഇഷ്ടമാണ് മാസ്റ്റർ ഷെഫ് പാചകമത്സര വേദിയിൽ അഭിമാനത്തോടെ ഒന്നാംസമ്മാനം ഏറ്റുവാങ്ങാൻ ഇടയാക്കിയത്.
ആദ്യ മത്സരത്തിൽതന്നെ വിജയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആൻസി ജോഷി പറഞ്ഞു. ഇത്രയും വലിയൊരു മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതും ഷെഫ് പിള്ളയെ അടുത്ത് കാണാൻ കഴിഞ്ഞതും ഏറെ സന്തോഷം നൽകിയെന്ന് അവർ പറഞ്ഞു. ബഹ്റൈനിൽ ബിസിനസ് ചെയ്യുന്ന ജോഷി മാളിയേക്കലാണ് ഭർത്താവ്. സെലിൻ മേരി, അലൻ ജോഷി, ആലിയ മേരി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.