ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ലീ​മ ​ജോ​സ​ഫി​ന് ഷെ​ഫ് പി​ള്ള സ​മ്മാ​നം ന​ൽ​കുന്നു

വ​ലി​യ വേ​ദി​യി​ലെ ര​ണ്ടാം സ്ഥാ​ന​ത്തി​ന് തി​ള​ക്ക​മേ​റെ

മനാമ: വലിയൊരു മത്സരത്തിന്റെ ഭാഗമായി രണ്ടാം സമ്മാനം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലീമ ജോസഫ്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ് 'മാസ്റ്റർ ഷെഫ്'മത്സരം സമ്മാനിച്ചതെന്ന് അവർ പറഞ്ഞു.

2020ൽ ഗൾഫ് മാധ്യമം നടത്തിയ പായസ മത്സരത്തിലും ഒന്നാംസ്ഥാനം ലീമക്കായിരുന്നു. പായസ മത്സരങ്ങളിലും മറ്റും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും വിപുലമായ മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഷെഫ് പിള്ളയെന്ന പാചക രാജാവിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പാചകം അടുത്തുകാണാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ജോലിത്തിരക്കുകൾക്കിടയിലും പാചകത്തോടുള്ള ഇഷ്ടം ഉള്ളിൽ കൊണ്ടുനടക്കുന്ന ലീമ, അത് പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഒഴിവാക്കാറുമില്ല. രുചിയിലൂടെ സ്നേഹം വിളമ്പുകയെന്നത് ബന്ധങ്ങൾ ഇണക്കിച്ചേർക്കാനും നിലനിർത്താനുമുള്ള നല്ലൊരു വഴിയാണെന്ന് ലീമ പറയുന്നു.

എറണാകുളം ചിറ്റൂർ സ്വദേശിയായ ലീമ ബഹ്റൈനിൽ നഴ്സാണ്. അൽ ഹിദായ കോൺട്രാക്ടിങ്ങിൽ സിവിൽ എൻജിനീയറായ മജു ജോർജാണ് ഭർത്താവ്. ജെസ്‍വിൻ മജു, ജോയൽ മജു എന്നിവരാണ് മക്കൾ.

Tags:    
News Summary - Master Chef cooking competition winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.