ബഹ്​റൈൻ പ്രവാസി മായ കിരണി​െൻറ നോവൽ പ്രകാശനം ചെയ്​തു 

മനാമ: ബഹ്​റൈൻ പ്രവാസിയായ എഴുത്തുകാരിയും ഗായികയുമായ മായ കിരണി​​​​െൻറ ‘ഞാൻ വൈദേഹി’ എന്ന നോവലി​​​​െൻറ പ്രകാശനം സിഞ്ചിലെ ‘ഫ്രൻറ്​സ്​ അസോസിയേഷൻ’ ഹാളിൽ നടന്നു.  മാധ്യമപ്രവർത്തകൻ സോമൻ ബേബി കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പിന്​ കോപ്പി നൽകിയാണ്​ പ്രകാശനം നിർവഹിച്ചത്​. ബാജി ഒാടംവേലി അധ്യക്ഷത വഹിച്ചു. ‘അക്ഷരവേദി’ പ്രസിഡൻറ്​ ജോർജ്​ ജോസഫ്​ സ്വാഗതം പറഞ്ഞു. പ്രദീപ്​ പുറവങ്കര, ഫ്രൻറ്​സ്​​ അസോസിയേഷൻ പ്രസിഡൻറ്​ ജമാൽ നദ്​വി ഇരിങ്ങൽ, ഫിറോസ്​ തിരുവ​ത്ര എന്നിവർ സംബന്ധിച്ചു.

നമ്മുടെ കൈയിൽ ഒതുക്കി നിർത്തുന്ന സ്വപ്​നമാണ്​ പുസ്​തകങ്ങളെന്ന്​ സോമൻ ബേബി പറഞ്ഞു. ഒാരോ എഴുത്തുകാര​​​​െൻറയും സ്വപ്​നസാക്ഷാത്​കാരമാണ്​ ഒാരോ സൃഷ്​ടികളും. സ്വന്തം ജീവിത സാഹചര്യങ്ങൾ ഇൗ എഴുത്തുകാരിക്ക്​ രചനയിൽ സഹായകമായിട്ടുണ്ട്​. രാത്രി കിടക്കു​േമ്പാൾ മരിക്കുകയും രാവിലെ ഉണരു​േമ്പാൾ പുനർജനിക്കുകയും ചെയ്യുന്നു എന്ന്​ പറയുന്നതുപോലെയുള്ള പശ്​ചാത്തല മുഹൂർത്തങ്ങൾ ഇൗ നോവലിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴമയുടെയും പൈതൃകങ്ങളുടെയും രേഖാചിത്രമാണ്​ ഇൗ നോവലെന്ന്​ ജമാൽ നദ്​വി പറഞ്ഞു. ഭയം ഉണർത്തുന്ന ഒാർമകളിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയെ ഇൗ നോവലിൽ കാണാൻ കഴിഞ്ഞുവെന്ന്​ പുസ്​തകം പരിചയപ്പെടുത്തവെ ഫിറോസ്​ തിരുവത്ര പറഞ്ഞു. ഭാവനയുടെ വാതിലുകൾ തുറന്നിട്ട നോവലാണ്​ ‘വൈദേഹി’ എന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ജിജു ശ്രീകുമാർ നന്ദിയും മായ മറുപടി പ്രസംഗവും നടത്തി. ആലപ്പുഴ ചേർത്തല സ്വദേശിയാണ്​ മായ. അഞ്ച്​ വർഷമായി ബഹ്​റൈനിൽ ഇലക്​ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയാണ്​.

Tags:    
News Summary - maya kiran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.