മനാമ: 2025 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി മയ്യഴിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന `മയ്യഴിക്കൂട്ടം - ബഹ്റൈൻ' കൂട്ടായ്മ മനാമയിൽ ഒത്തുചേർന്നു. പി.പി. റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടു നീണ്ട പ്രവർത്തനങ്ങളിൽ അംഗങ്ങൾ ഓരോരുത്തരും സംതൃപ്തരാണെന്നും ആഗതമായ പുതുവർഷത്തിൽ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജസ്വലരാകണമെന്നും റഷീദ് മാഹി, മുഹമ്മദ് റിജാസ്, ഷബീർ മാഹി എന്നിവർ അഭിപ്രായപ്പെട്ടു.
ഭാവി പ്രവർത്തനങ്ങളിൽ പുതിയ തലമുറയിലെ യുവാക്കൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തുടർന്നു സംസാരിച്ച വി.പി. ഷംസുദ്ദീൻ, റംഷാദ് അബ്ദുൽ ഖാദർ, റാകിബ്, മുഹമ്മദ് രിസ് വാൻ എന്നിവർ കൂട്ടിച്ചേർത്തു. മഹമൂദ് റഷീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.