മനാമ: മനുഷ്യക്കടത്ത് തടയുന്നതിൽ മാധ്യമങ്ങളുടെ പങ്ക് അദ്വിതീയമാണെന്ന് എൽ.എം.ആർ.എ സി.ഇ.ഒ നിബ്റാസ് താലിബ് വ്യക്തമാക്കി. മനുഷ്യക്കടത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ വിപണിയിൽ മനുഷ്യക്കടത്ത് സാന്നിധ്യം കുറക്കുന്നതിന് നിയമപരമായ ഇടപെടലിനോടൊപ്പം മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ബോധവത്കരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മൈഗ്രേഷൻ ഓർഗനൈസേഷനുമായി സഹകരിച്ചായിരുന്നു ശിൽപശാല.
ബഹ്റൈനിലെ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവരും യൂനിവേഴ്സിറ്റി പ്രഫസർമാരെയും ലക്ഷ്യമിട്ടായിരുന്നു പരിശീലനം. മനുഷ്യക്കടത്തിന്റെ വിവിധ രീതികളും അത് ചെറുക്കാനുള്ള മാർഗങ്ങളും മനുഷ്യക്കടത്തിന് വിധേയമായവരെ രക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇതിൽ വിശദീകരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.