മനാമ: ബഹ്റൈനിൽ ജോലിചെയ്യുന്ന മണിയൂര്‍ പഞ്ചായത്തിലുള്ളവരുടെ സംഘടനയായ ‘മണിയൂര ് കൂട്ടായ്മ’ അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് അദ്ലിയയിലെ അൽഹിലാൽ ഹോസ്പിറ്റലിൽവെച്ചാണ് മെഡിക്കല്‍ ക്യാെമ്പന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കാം. പുറമെ കിഡ്നി സ്ക്രീനിങ്ങും സൗജന്യ കണ്സൽേട്ടഷനും ഒരുക്കിയിട്ടുണ്ട്. മണിയൂർ കൂട്ടായ്മയുടെ ആദ്യ പരിപാടിയാണിത്. വാഹനസൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39714865, 39266852, 33794181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാർത്തസമ്മേളനത്തില്‍ കൺവീനർ സമീർ മണിയൂർ, ചെയർമാൻ ബഷീർ വലിയാന്നൂർ, അൽഹിലാൽ മാർക്കറ്റിങ് മാനേജർ ആസിഫ്, സി.കെ. അഹ്മദ്, റസാഖ് മൂഴിക്കൽ, ജിതേഷ്, നവാസ് ചെരണ്ടത്തൂർ, അഷ്റഫ്, ജബ്ബാർ, ഇർഷാദ്, ബാബു, ഫൈസൽ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.