മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ റബി മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽപരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്ടർ കൺസൾട്ടേഷനും ലഭ്യമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഡിസ്കൗണ്ട് കാർഡും നൽകി.
ക്യാമ്പ് കോ-ഓഡിനേറ്റർ ജയേഷ് കുറുപ്പ്, പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ബിനു തുമ്പമൺ, രഞ്ജു ആർ. നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, ബിജോ തോമസ്, വിനീത് വി.പി, സുനു കുരുവിള, അനിൽ കുമാർ, അരുൺ പ്രസാദ്, ഫിന്നി എബ്രഹാം, ലേഡീസ് വിങ് പ്രസിഡന്റ് ഷീലു വർഗീസ് എന്നിവർ നേതൃത്വം നൽകി.
അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ബഹ്റൈനിലുള്ള പത്തനംതിട്ട ജില്ലയിൽ ഉള്ളവർ മെംബർഷിപ് കോഓഡിനേറ്റർ രഞ്ജു ആർ. നായരുമായി ബന്ധപ്പെടണം.(http://wa.me/919496904894)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.