മനാമ: ഐ.വൈ.സി.സി ഹിദ്-അറാദ് ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ മിഡിലീസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റമ്പതോളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഐ.വൈ.സി.സി മിഡിലീസ്റ്റുമായി ചേർന്ന് നടത്തുന്ന ഏഴാമത് ക്യാമ്പും സംഘടന നടത്തുന്ന 39ാമത് ക്യാമ്പുമായിരുന്നു.
സൗജന്യ ഡെന്റൽ ചെക്കപ്പും ക്യാമ്പിൽ ഒരുക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് തമാം കാർഡ് സൗജന്യമായി നൽകി. അപൂർവമായി മാത്രം ബഹ്റൈനിൽ നടക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നിരവധി സാധാരണക്കാരായ പ്രവാസികളാണ് പ്രയോജനപ്പെടുത്തിയത്. ഐ.വൈ.സി.സി ഹിദ്-അറാദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു. റോബിൻ കോശി നന്ദി പറഞ്ഞു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മിഡിലീസ്റ്റ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഗിരീഷ് കുമാർ, സെയിൽസ് ആൻഡ് മാർക്കറ്റിങ് പ്രതിനിധി ആൽഫ, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദേശീയ കമ്മിറ്റി ഭാരവാഹികളായ അനസ് റഹീം, ബേസിൽ നെല്ലിമറ്റം എന്നിവർ സംസാരിച്ചു. ഡോ. ജയ്സ്, ഡോ. രശ്മി ധനുക, ഡോ. അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടന്നത്. ബെൻസി ഗനിയുഡ്, രാജേഷ് പന്മന, മനോജ് അപ്പുക്കുട്ടൻ, അഖിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.