മനാമ: വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവുമായി തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി ചെയർമാൻ മുകേഷ് ടി. കവലാനി കൂടിക്കാഴ്ച നടത്തി. സാമ്പത്തികപങ്കാളിത്തം വികസിപ്പിക്കണമെന്നും ബഹ്റൈൻ-ഇന്ത്യൻ ബന്ധം മെച്ചപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. ബഹ്റൈനിലെ ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ആനുകൂല്യങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാർച്ചിൽ ബഹ്റൈൻ സാമ്പത്തിക പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ഗുണ ഫലങ്ങളും ചർച്ചചെയ്തു.
ബഹ്റൈനിലും പുറത്തുമുള്ള നിക്ഷേപകർക്ക് രാജ്യത്ത് സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി പറഞ്ഞു. സാമ്പത്തിക, വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളുടെ ആഴത്തെയും പുരോഗതിയെയും കവലാനി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.