മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250പരം ആൾക്കാർ പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് മെംബറും, സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കറുമായ അഹമ്മദ് അബ്ദുൽവഹീദ് കാരാട്ട ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ വി.കെ. തോമസ് വിശിഷ്ടാതിഥിയായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡ് അഹമ്മദ് അബ്ദുൽവഹീദ് കാരാട്ട അനാവരണം ചെയ്തു. അൽ റഹീബ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ബഷീർ അമ്പലായി, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സാമൂഹിക പ്രവർത്തകരായ മോനി ഓടിക്കണ്ടത്തിൽ, സൽമാൻ ഫാരിസ്, അമൽദേവ്, ബിജു ജോർജ്, അൻവർ നിലമ്പൂർ, മനോജ് വടകര, മണിക്കുട്ടൻ, അബ്ദുൽസലാം, ഗംഗൻ തൃക്കരിപ്പൂർ, അബിതോമസ്, ജോർജ്, എബ്രഹാം സാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.
കൂട്ടായ്മ രക്ഷാധികാരികളായ ബോസ് ബാണാസുരൻ, ജോർജ് സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ, കോഓഡിനേറ്റർമാരും എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരും പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.