മനാമ: മധ്യാഹ്ന ജോലി നിരോധന കാലയളവിൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും താമസക്കാർക്കുമായി (ഹോട്ട് ലൈൻ) ഏർപ്പെടുത്തി. 32265727 എന്ന നമ്പറിൽ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ റിപ്പോർട്ട് ചെയ്യാമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഒക്യുപേഷനൽ സേഫ്റ്റി ഡയറക്ടർ മുസ്തഫ അഖീൽ അബ്ദുല്ല അൽ ശൈഖ് അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് കെട്ടിടങ്ങൾക്ക് വെളിയിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഈ സമയം തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിച്ചിട്ടുണ്ട്. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ, 500 ദീനാര്‍ മുതല്‍ 1000 ദീനാര്‍ വരെ പിഴയോ ചുമത്തും. രണ്ടുശിക്ഷയും ഒരുമിച്ച് ലഭിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.