?????????????? ???? ?????????????? ????????? ??????????????

21 ാം മിഡിലീസ്​റ്റ്​ ഉൗർജ ഉച്ചകോടിക്ക്​ ബഹ്​റൈനിൽ ഉജ്ജ്വല തുടക്കം

മനാമ: മിഡിലീസ്​റ്റ്​ ഉൗർജ ഉച്ചകോടിക്ക്​ ബഹ്​റൈനിൽ ആരംഭം. വിവിധ രാജ്യങ്ങളിൽ നിന്ന്​ നൂറോളം പ്രതിനിധികൾ ഉച്ച കോടിയിൽ പ​െങ്കടുക്കുന്നുണ്ട്​. എണ്ണകാര്യമന്ത്രിക്ക്​ പകരമായി വൈദ്യുതി,ജലം ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസറു ം എണ്ണകാര്യ ഉപമന്ത്രിയുമായ ശൈഖ്​ നവാഫ്​ ബിൻ ഇബ്രാഹീം ആൽ ഖലീഫ ഉച്ചകോടിയുടെ ഉദ്​ഘാടനം നിർവ്വഹിച്ചു.
ഉച്ചകേ ാടിയുടെ പ്രധാന സവിശേഷത എണ്ണ, പാചക കമ്പനികളെ പ​െങ്കടുപ്പിച്ചുക്കൊണ്ടുള്ള പ്രദർശനമാണ്​. ഉച്ചകോടിയു​െ 21 ാം പതിപ്പാണ്​ ബഹ്​റൈനിൽ നടക്കുന്നത്​. ഇതാദ്യമാണ്​ ഉൗർജ ഉച്ചകോടിക്ക്​ ബഹ്​റൈൻ ആതിഥ്യം വഹിക്കുന്നത്​.
ഉൗർജ ​േമഖലയിൽ നിന്നുള്ള പ്രധാന കമ്പനികൾ പ​െങ്കടുക്കുന്ന ഉച്ചകോടി നിർണ്ണായകമായ ചർച്ചകൾക്ക്​ വഴിയൊരുക്കുമെന്ന്​ ഉപമന്ത്രി വ്യക്തമാക്കി. ഊർജ്ജമേഖലയിലെ ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും പദ്ധതികളും സമ്മേളനത്തിൽ വിലയിരുത്തപ്പെടും. ഊർജ്ജ വിഭവങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത നേരിടാനും മേഖലയുടെ വളർച്ച നിലനിർത്താനും വേണ്ടി കൃത്യതയുള്ള തീരുമാനങ്ങൾ ആവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഉൗർജ വികസനത്തിന്​ അതിവേഗ നയങ്ങൾ രൂപപ്പെടുത്തുന്നതിനൊപ്പം സുരക്ഷിതവും സുസ്ഥിരവും ആധുനികവുമായ തന്ത്രങ്ങളും സ്വീകരിക്കപ്പെടേണ്ടതുണ്ട്​.
വ്യവസായം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള മേഖലകൾക്ക്​ ഉൗർജം അത്യന്താപേക്ഷിതമാണ്​. ഊർജത്തിൽ വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള അനുഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതും, പുരോഗതി, വളർച്ച, അഭിവൃദ്ധി എന്നിവയുമായി ബന്​ധപ്പെട്ട്​ വികസനത്തിനായുള്ള നിക്ഷേപ അവസരങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനെകുറിച്ചും ഉപമന്ത്രി വിശദീകരിച്ചു. ഉൗർജ മേഖലകളിലെ വിവിധ പ്രശ്​നങ്ങൾ ഉച്ചകോടിയിൽ പ്രതിനിധികളുടെ ചർച്ചക്ക്​ വഴിയൊരുക്കുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.
ഉൗർജ മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ,സങ്കീർണ്ണമായ വെല്ലുവിളികൾ, ആധുനിക സാങ്കേതികവിദ്യകൾ, ആഗോള വിപണികളുടെ വികസനം എന്നിവയും സമ്മേളനത്തിൽ ചർച്ചകൾക്ക്​ കാരണമാകും. ഇൗ രംഗത്ത്​ നവീനമായ ഗവേഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടും.
Tags:    
News Summary - Middle east Power Submit, Bahrain News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.