മനാമ: ഇറാഖ് സന്ദർശിക്കുന്ന ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഇറാഖ് പ്രസിഡൻറ് ഡോ.ഫുആദ് മാസൂം, പ്രധാനമന്ത്രി ഡോ.ഹൈദർ അൽ അബാദി എന്നിവരുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളുമായുള്ള ചരിത്രപരമായ ബന്ധം ശൈഖ് ഖാലിദ് അനുസ്മരിച്ചു. വിവിധ മേഖലകളിൽ ഇറാഖുമായുള്ള ബന്ധം വിപുലീകരിക്കാനുള്ള സന്നദ്ധതയും മന്ത്രി അറിയിച്ചു. ബഹ്റൈനുമായുള്ള ഇറാഖിെൻറ ബന്ധം സുപ്രധാനമാണെന്ന് ഡോ.ഹൈദർ അൽ അബാദി പറഞ്ഞു. ബഹ്റൈൻ ഉൾപ്പെടെയുള്ള സഹോദര രാഷ്ട്രങ്ങളുടെ സ്ഥിരതയും സമാധാനവും ഇറാഖിെൻറയും സ്ഥിരതയുമായി ബന്ധപ്പെട്ടതാണ്. വിവിധ െവല്ലുവിളികൾ നേരിടാൻ സംയുക്ത അറബ് മുന്നേറ്റം ആവശ്യമാണ്. ബഹ്‌റൈന്‍ വിവിധ രംഗങ്ങളിൽ കൂടുതൽ പുരോഗതി നേടാനാകെട്ടയെന്ന് അദ്ദേഹം ആശംസിച്ചു.
ഇറാഖി സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്ന ഭീകര വിരുദ്ധ മുന്നേറ്റത്തെ ശൈഖ് ഖാലിദ് പ്രകീർത്തിച്ചു. ശക്തമായ പ്രവർത്തനം മൂലമാണ് മൊസൂളിൽ നിന്ന് െഎ.എസിനെ തുരത്താനായത്. ഇറാഖിെൻറ എല്ലാ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്‌റാഹിം അല്‍ ജഅ്ഫരിയുമായും ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ രാഷ്ട്രീയ സംഭവികാസങ്ങളും ഇരു രാജ്യങ്ങളും പരിഗണിക്കുന്ന മറ്റ് വിഷയങ്ങളും ചർച്ചയായി. ബഹ്‌റൈനും ഇറാഖും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം ഇരുവരും എടുത്തു പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതിന് ബഹ്‌റൈന്‍ നല്‍കിയ പിന്തുണക്ക് ഇറാഖ് വിദേശകാര്യമന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.