മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് വിലയിരുത്തി.
പ്രസിഡൻറ് രാംനാഥ് കോവിന്ദിൻെറ ആശംസ മുരളീധരൻ ഹമദ് രാജാവിന് കൈമാറി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. ബഹ്റൈൻെറ വളർച്ചയിലും പുരോഗതിയിലും പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.