മന്ത്രി മിര്‍സയെ യു.എസ്​ പാർലമെൻറ്​ അംഗങ്ങൾ സന്ദർശിച്ചു

മനാമ: രാജ്യത്തെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെക്കുറിച്ച് വൈദ്യുത-ജല കാര്യമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈനിൽ എത്തിയ അമേരിക്കന്‍ പാര്‍ലമ​​െൻറ്​ അംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അനുസ്മരിച്ച മന്ത്രി പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ സഹകരിക്കാന്‍ ഒരുക്കമാണെന്നും അറിയിച്ചു. ഇത്തരം പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണ്. ഊര്‍ജ്ജ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം ആശാവഹമാണെന്ന് അമേരിക്കന്‍ സംഘം വ്യക്തമാക്കി. 
 

Tags:    
News Summary - Minister receives US delegation-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.