മനാമ: തൊഴിൽ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കി അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് തൊഴിൽ കാര്യ അസി.അണ്ടർ സെക്രട്ടറിയും ‘ഒക്യുപേഷണൽ ഹെൽത്ത് ആൻറ് സേഫ്റ്റി കൗൺസിൽ’ ഉപാധ്യക്ഷനുമായ ഡോ.മുഹമ്മദ് അലി അൽ അൻസാരി പറഞ്ഞു. ഇതിനായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇൗ വിഷയത്തിൽ വേണ്ട സാേങ്കതിക ഉപദേശങ്ങളും നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉയരമുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനെ കുറിച്ച് നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതലുള്ള കണക്കനുസരിച്ച് രാജ്യത്ത് ജോലിക്കിടെ ഉയരമുള്ള സ്ഥലത്തുനിന്ന വീണ 75 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നിർമാണ രംഗത്ത് തൊഴിലാളികളുെട സുരക്ഷ ഉറപ്പാക്കാൻ ഇൗ വിഷയത്തിലുള്ള നിബന്ധനകൾ കർശനമായി പാലിക്കണം. നിർമാണ സ്ഥാപനങ്ങൾ കരാറുകാരുമായി ചേർന്ന് ഇതിനായി വേണ്ട നടപടി സ്വീകരിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമകൾ, സുരക്ഷ^ആരോഗ്യ രംഗങ്ങളിലെ സൂപ്പർവൈസർമാർ, എഞ്ചിനിയർമാർ,തൊഴിലാളികളുടെ പ്രതിനിധികൾ തുടങ്ങിയവർ ശിൽപശാലയിൽ പെങ്കടുത്തു. തൊഴിലിടങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ പരിപാടിയിൽ വിശദീകരിച്ചു. മന്ത്രാലയത്തിൽ നിന്നുള്ള പരിശോധകർ നിർമാണ സ്ഥലങ്ങളിലെത്തി കാര്യങ്ങൾ വിലയിരുത്തേണ്ടതിെൻറ ആവശ്യകതയും അവതരിപ്പിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.