മനാമ: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ തെക്കേപ്പുറം കൂട്ടായ്മ അംഗം മിസ്ബാഹിന് യാത്രയയപ്പ് നൽകി. 2010ൽ ബഹ്റൈനിൽ എത്തിയ അദ്ദേഹം ഇൻഫർമേഷൻ മന്ത്രാലയത്തിൽ ബ്രോഡ്കാസ്റ്റ് എൻജിനീയറായിരുന്നു.
സാമൂഹികപ്രവർത്തനത്തിലൂടെ നൂറുകണക്കിന് ആളുകൾക്ക് സാന്ത്വനമേകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവുമായാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫജൽ അധ്യക്ഷത വഹിച്ചു. ഹസൻ കോയ മെമെന്റോ സമ്മാനിച്ചു. ശഹബീസ്, നൗഷാദ്, ടി.വി. നവാസ് എന്നിവർ സംസാരിച്ചു. പി.വി. മൻസൂർ സ്വാഗതവും സമീർ മുച്ചുന്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.