മനാമ: കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം വീതം തടവും പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും പിഴ ഈടാക്കാനും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. വിവിധ ആളുകളിൽനിന്ന് നിക്ഷേപപദ്ധതിക്കെന്ന നിലക്ക് പണം സ്വരൂപിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രതികളിലൊരാളുടെ പേരിലുള്ള രണ്ട് കമ്പനികളുടെ മറവിലായിരുന്നു പണ സമാഹരണം. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള അനുമതിയില്ലാതെ 1.162 ദശക്ഷം ദിനാറാണ് സമാഹരണം നടത്തിയത്.
കമ്പനിയുടെ വസ്തുവകകളായി 1.223 ദശലക്ഷം ദിനാറും രണ്ടാം പ്രതിയിൽ നിന്ന് 3,65,000 ദിനാറും കണ്ടുകെട്ടാനും ഓരോ പ്രതിയിൽനിന്നും ഒരു ലക്ഷം ദിനാർ വീതം പിഴ ഈടാക്കാനും കോടതി വിധിച്ചു.
വാദികൾക്ക് കോടതി ചെലവുകൾക്കായി 6600 ദിനാർ താൽക്കാലിക നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.