മനാമ: കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്നു വർഷവും തടവാണ് ഒന്നാം ക്രിമിനൽ കോടതി വിധിച്ചത്. അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വർഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവ് വിധിച്ചിട്ടുണ്ട്.
രണ്ടു പ്രതികളും ഓരോ ലക്ഷം ദീനാർ പിഴയടക്കാനും കോടതി വിധിച്ചു. 70 ലക്ഷം ദീനാറാണ് ഇവർ മറ്റൊരു രാജ്യത്തേക്ക് കടത്തിയത്. നിയമപ്രകാരം ചാരിറ്റിക്കുവേണ്ടിയുള്ള ഫണ്ടാണ് ഇത്തരത്തിൽ ഇവർ കടത്തിയതെന്നാണ് തെളിഞ്ഞത്.
അംഗീകാരമില്ലാതെ പണം സ്വരൂപിക്കൽ രാജ്യത്ത് നിയമവിരുദ്ധമാണ്. ഇവരുടെ പേരിലുള്ള കമ്പനി വഴിയാണ് പണം വെളുപ്പിച്ചത്. ഇവരുടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ ബാങ്കിൽ പണം നിക്ഷേപിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.