മനാമ: ബഹ്റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ വരുംദിവസങ്ങളിൽ സർവിസ് നടത്തും. മലയാളികൾ ഉൾപ്പെടെ 1000ത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനിൽ കുടുങ്ങിയത്. കൂടാതെ, പാകിസ്താൻ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരും കുടുങ്ങിയവരിലുണ്ട്.
കിങ് ഫഹദ് കോസ്വേ വഴി സൗദിയിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ബഹ്റൈനിൽ 14 ദിവസത്തെ ക്വാറൻറീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണ്. ഇതേത്തുടർന്ന് മേയ് 20 മുതൽ ഇവരുടെ യാത്ര മുടങ്ങി.
ൈഫ്ല സഫ്രോൺ ട്രാവൽ ഏജൻസി മുഖേന രണ്ടു ചാർേട്ടഡ് വിമാനങ്ങൾ സൗദിയിലേക്ക് സർവിസ് നടത്തി. 330 പേരാണ് ഇൗ വിമാനങ്ങളിൽ സൗദിയിൽ എത്തിയത്.
സൗദി എയർലൈൻസിെൻറ ഏതാനും ഷെഡ്യൂൾഡ് സർവിസുകളിലും യാത്രക്കാർ സൗദിയിൽ എത്തി. 600ഒാളം പേർ സൗദിയിൽ എത്തിയതായാണ് ട്രാവൽ ഏജൻസികളുടെ കണക്ക്.
ൈഫ്ല സഫ്രോൺ തിങ്കളാഴ്ചയും ജൂൺ ഒന്ന്, രണ്ട്, അഞ്ച് തീയതികളിലും ചാർേട്ടഡ് സർവിസ് നടത്തുന്നുണ്ടെന്ന് മാനേജ്മെൻറ് പ്രതിനിധികളായ ഷമീർ ഹംസ, വി.പി. അഫ്സൽ, സന സത്താർ എന്നിവർ പറഞ്ഞു. ബഹ്റൈൻ കെ.എം.സി.സിയുമായി സഹകരിച്ചാണ് ഇന്നത്തെ സർവിസ് നടത്തുന്നത്. റിയാദിലേക്ക് 435 ദീനാറും ജിദ്ദയിലേക്ക് 460 ദീനാറുമാണ് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഇൗടാക്കുന്നത്. സൗദിയിലെ ഒരാഴ്ചത്തെ ഹോട്ടൽ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെയാണ് ഇൗ തുക.
ബഹ്റൈനിൽ കുടുങ്ങി പ്രയാസപ്പെടുന്ന യാത്രക്കാരെ മിതമായ നിരക്കിൽ സൗദിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷമീർ ഹംസ പറഞ്ഞു. കോസ്വേ വഴി യാത്രക്ക് പെെട്ടന്നുണ്ടായ തടസ്സം യാത്രക്കാർക്കുണ്ടാക്കിയ മാനസിക, സാമ്പത്തിക പ്രയാസങ്ങൾ വളരെ വലുതാണ്.
സൗദിയിലേക്ക് പോകാൻ എത്തിയവരിൽ 95 ശതമാനം പേരും വളരെ സാധാരണക്കാരാണ്. കൂടുതൽ ദിവസം ബഹ്റൈനിൽ തങ്ങാനുള്ള ചെലവ് പോലും വഹിക്കാൻ കഴിയുന്നവരല്ല ഇവരിൽ പലരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ൈഫ്ല സഫ്രോൺ മുഖേന കേരളത്തിൽനിന്ന് എത്തിയവരിൽ 200ഒാളം പേരും ബഹ്റൈനിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. ഇവർക്ക് 14 ദിവസത്തെ കാലാവധിക്കുശേഷവും താമസവും ഭക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഷമീർ ഹംസ പറഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ അധിക താമസത്തിനുള്ള ചെലവ് സൗദിയിൽ എത്തിയശേഷം തരാമെന്നും നാട്ടിൽനിന്ന് അയച്ചുതരാമെന്നും പറഞ്ഞവരുണ്ട്.
ഇതെല്ലാം അംഗീകരിച്ചാണ് ഇവർക്ക് താമസം ഒരുക്കിയത്. ഇതിനിടെ, കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച ഒരു യാത്രക്കാരന് പ്രത്യേക ക്വാറൻറീൻ സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.