സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​സ്.​കെ. നാ​സ​റി​നെ ആ​ദ​രി​ക്കു​ന്നു

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദ മ​ദ്റ​സ ന​ബി​ദി​നാ​ഘോ​ഷം നാ​ളെ

മ​നാ​മ: കെ.​എം.​സി. മു​ഹ​റ​ഖ് ഏ​രി​യ അ​ൽ ഇ​ഹ്സാ​ൻ 24 ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും മീ​ലാ​ദ് മീ​റ്റും ശ​നി​യാ​ഴ്ച മു​ഹ​റ​ഖ് ജം​ഇ​യ്യ​തു​ൽ ഇ​സ്ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 3.30ന് ​തു​ട​ങ്ങും.

രാ​ത്രി പൊ​തു​സ​മ്മേ​ള​ന​ത്തോ​ടു​കൂ​ടി സ​മാ​പി​ക്കും. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് പ​ക്രു​ദീ​ൻ ത​ങ്ങ​ൾ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ബു യൂ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, സ​മ​സ്ത​യു​ടെ​യും കെ.​എം.​സി.​സി​യു​ടെ​യും സ്റ്റേ​റ്റ് നേ​താ​ക്ക​ൾ, വി​വി​ധ ജി​ല്ലാ ഏ​രി​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബൂ​യൂ​സ​ഫീ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​സ്.​കെ. നാ​സ​റി​നെ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ർ​ച്ച​യി​ൽ അ​ന​സ്, നൗ​ഷാ​ദ്, നി​സാ​ർ ഇ​രി​ട്ടി, വി. ​അ​ബ്ദു​ല്ല, ഷ​ഫീ​ഖ​ലി, ജം​ഷീ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ. ​റ​ഷീ​ദ് സ്വാ​ഗ​ത​വും അ​ശ്റ​ഫ് ബാ​ങ്ക് റോ​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muharraq KMCC Ainul Huda Madrasah meelad celebration on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.