മനാമ: മുഹറഖ് എം.എം.എസ് ഓഫിസിൽ നടന്ന മുഹറഖ് മലയാളി സമാജം യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. പ്രസിഡന്റായി അനസ് റഹീമിനെയും സെക്രട്ടറിയായി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ കൊച്ചിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്മാർ: അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്,ജോ. സെക്രട്ടറിമാർ: ബാഹിറ അനസ്, സുനിൽ കുമാർ,അസി. ട്രഷറർ: തങ്കച്ചൻ ചാക്കോ,എന്റർടെയിൻമെന്റ് കൺവീനർ: ഫിറോസ് വെളിയൻകോട്,മെംബർഷിപ് സെക്രട്ടറി: മുഹമ്മദ് ഷാഫി,സ്പോർട്സ് വിങ് കൺവീനർ: അബ്ദുൽ റഹ്മാൻ പട്ല,ചാരിറ്റി വിങ് കൺവീനർ: പ്രമോദ് വടകര,മീഡിയ സെൽ കൺവീനർ: പ്രമോദ് കുമാർ.
ഉപദേശക സമിതി ചെയർമാനായി കെ.എ. ലത്തീഫിനെയും തെരഞ്ഞെടുത്തു,സംഘടന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.