മനാമ: സ്പൈനൽ സ്ട്രോക്ക് സംഭവിച്ച് കഴുത്തിനുതാഴെ പൂർണമായും ചലനശേഷി നഷ്ടമായ അവസ്ഥയിൽനിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന മുഹ്സിൻ വേറിട്ട മാതൃകയുമായി രംഗത്തുവരുന്നു. തെൻറ ചികിത്സക്കായി സുമനസ്സുകൾ സമാഹരിച്ച തുകയിൽ ബാക്കി വന്ന 20 ലക്ഷം രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് തിരിച്ചുനൽകാനാണ് മുഹ്സിെൻറ തീരുമാനം.
ജോലിയാവശ്യാർഥം ബഹ്റൈനിൽ എത്തി ഒരു കഫറ്റീരിയയിൽ ജോലിചെയ്യവെയാണ് തൃശൂർ ചാവക്കാട് സ്വദേശിയായ മുഹ്സിൻ രോഗബാധിതനായത്. തുടർന്ന് ചികിത്സ സഹായസമിതിയുടെ നേതൃത്വത്തിൽ നാട്ടിൽ തിരുവനന്തപുരത്ത് നടത്തിയ വിദഗ്ധ ചികിത്സക്കൊടുവിലാണ് മുഹ്സിൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ചികിത്സക്കൊപ്പം ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനും ബഹ്റൈൻ പ്രവാസി സമൂഹം ഒപ്പം നിന്നു. തുടർചികിത്സക്ക് ആവശ്യമായ തുക കഴിച്ചുള്ളതാണ് സമിതിക്ക് തിരിച്ചുനൽകാൻ മുഹ്സിൻ തീരുമാനിച്ചത്. കഷ്ടപ്പെടുന്ന രോഗികളായ മറ്റു പ്രവാസികൾക്ക് ഇൗ തുക ഉപകരിക്കെട്ടയെന്നാണ് മുഹ്സിെൻറ ആഗ്രഹം. ബഹ്റൈനിൽ ഇപ്പോൾ ഉള്ളവരോ ഈയിടെ നാട്ടിൽ പോയവരോ ആയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കാണ് മുഹ്സിൻ തിരികെ ഏൽപിച്ച തുക നൽകുകയെന്ന് ചികിത്സ സഹായ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗ സമിതിയെ നാട്ടിൽ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.