മനാമ: ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ് കമ്പനി കാർബൺ ബഹിർഗമനത്തിന്റെ അളവ് മനസ്സിലാക്കാനും നിയന്ത്രിക്കാനും ബിസിനസുകാരെയും വ്യക്തികളെയും സഹായിക്കുന്ന കാർബൺ ഓഫ്സെറ്റിങ് പ്ലാറ്റ്ഫോം ‘സഫ’ക്ക് തുടക്കം കുറിച്ചു. യു.എ.ഇയിൽ നടക്കുന്ന 28ാമത് യു.എൻ കാലാവസ്ഥ സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചത്.
കാർബൺ ബഹിർഗമന തോത് 2060ൽ പൂജ്യത്തിലെത്തിക്കാൻ ഉതകുന്ന രീതിയിലാണ് ഉപയോക്തൃ സൗഹൃദമായ പ്ലാറ്റ്ഫോം പ്രവർത്തിക്കുക. എല്ലാ വ്യക്തികൾക്കും ബിസിനസുകൾക്കും ആക്സസ് ചെയ്യാം. ഹരിതഗൃഹ വാതക ഉദ്വമനം കുറക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ലക്ഷ്യമിട്ടുള്ള അന്തർദേശീയ പാരിസ്ഥിതിക പദ്ധതികൾക്കനുസരിച്ചുള്ള ക്രെഡിറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https:/ /safa.earth/.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.