മനാമ: ബഹ്റൈനിലെ ഭക്ഷ്യോൽപന്നരംഗത്തെ നിറസാന്നിധ്യമായ നാച്ചോ ഫുഡ് പ്രോഡക്ടസ് പ്രവാസികളിൽനിന്ന് 'കർഷകശ്രീ'യെ തിരഞ്ഞെടുത്ത് ആദരിക്കുന്നു. ഇന്ത്യക്കാരായ പ്രവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഫ്ലാറ്റ്, റൂഫ് ടോപ്, ബാൽക്കണി, ഗാർഡൻ തുടങ്ങി പരിമിതമായ ഇടങ്ങളിൽ കൃഷി ചെയ്ത് മാതൃക കാണിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. പച്ചക്കറി, കോഴി, താറാവ്, മത്സ്യം തുടങ്ങി ഏതു കൃഷി നടത്തുന്നവരെയും പരിഗണിക്കും. മായമില്ലാത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
ചിങ്ങം ഒന്നു മുതൽ 15 വരെ എൻട്രികൾ സ്വീകരിക്കും. തുടർന്ന് അതത് സ്ഥലങ്ങളിലെത്തി അധികൃതർ കൃഷി വിലയിരുത്തും. ചിങ്ങം 30ന് അവാർഡ് പ്രഖ്യാപനം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 39432823 എന്ന മൊബൈൽ നമ്പറിലും 35697575 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.