മനാമ: നാദാപുരം സ്വദേശി ചിറയ്ക്കൽ നാസർ (46) ബഹ്റൈനിൽ നിര്യാതനായി. നാട്ടിൽനിന്ന് തിരികെ വരുകയായിരുന്ന നാസർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉയർന്ന രക്തസമ്മർദമുണ്ടായിരുന്ന നാസർ ഒരുവർഷമായി ചികിത്സാർഥം നാട്ടിലായിരുന്നു. ഈസ്റ്റ് റഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.