മനാമ: ബഹ്റൈനിലെ സാംസ്കാരിക സംഘടനയായ ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ലേഡീസ് വിങ് രൂപവത്കരിച്ചു.
ഭാരവാഹികൾ: ഷമീറ ഷാജഹാൻ (പ്രസി.), റംഷിദ ബഷീർ (സെക്ര.), ആബിദ സുഹൈൽ (വൈസ് പ്രസി.), രചന സജീവ് (മെംബർഷിപ് സെക്ര.), രജിത നൗഷാദ് (ഇവന്റ് സെക്ര.), ജസ്ന റാഫി (ജോ. സെക്ര.), ശഹ്ന സിറാജ്, ബിജിഷ യൂസുഫ്, സുവർണ വിജയൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ). ചടങ്ങിൽ, കൂട്ടായ്മയിലെ ഒരംഗത്തിന്റെ പിതാവും ചാവക്കാട്ടെ വ്യവസായിയുമായ എ.കെ. ആരിഫിനെ പ്രസിഡന്റ് മെമെന്റോ നൽകി ആദരിച്ചു. ഷാജഹാൻ കേച്ചേരി പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കൺവീനർ യുസുഫ് അലി ആശംസകൾ അർപ്പിച്ചു. സുഹൈൽ, നൗഷാദ്, റാഫി, ഷഫീക്, സിറാജ്, ഷഹാസ്, സജീവ് എന്നിവർ പങ്കെടുത്തു. ഷാജഹാൻ (ജന. സെക്ര.)നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.