?????? ???? ????? ?? ????????

ദേശീയ ദിനം: 82 തടവുകാര്‍ക്ക് മോചനം 

മനാമ: ബഹ്‌റൈ​​െൻറ 46 ാമത് ദേശീയ ദിനം, 18 ാമത് സ്ഥാനാരോഹണ ദിനം എന്നിവയോടനുബന്ധിച്ച് വിവിധ കേസുകളില്‍ പെട്ട് ജയിലിലായ 82 പേരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടു. എല്ലാ വര്‍ഷവും വിവിധ   ആഘോഷ വേളകളില്‍ ഇത്തരം നടപടികൾ ഉണ്ടാകാറുണ്ട്. വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന, സ്വഭാവ മഹിമ പുലർത്തുന്നവരെയാണ്​ ഇതില്‍ പരിഗണിക്കാറുള്ളത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും സമൂഹത്തി​​െൻറ ഭാഗമാക്കുന്നതി​​െൻറ ഭാഗമാണ് മോചനമെന്ന്​ ഉത്തരവില്‍ വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ച നടപടിയെ  സമൂഹത്തി​​െൻറ വിവിധ തുറകളിലുള്ളവര്‍ പിന്തുണച്ചു. ശിക്ഷയനുഭവിക്കുന്നവരെ വീണ്ടും മുഖ്യധാര സമൂഹത്തി​​െൻറ ഭാഗമാക്കാൻ വിവിധ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട്​.
Tags:    
News Summary - national day-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.