മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ അരങ്ങേറി. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ദേശീയ ദിനാഘോഷ വേളയിൽ വിവിധ രാജ്യങ്ങൾ ബഹ്‌റൈന്‍ ആശംസകൾ നേർന്നു.
ഇൻറര്‍നാഷണല്‍ സര്‍ക്യൂട്ടിൽ നടന്ന പരിപാടികൾ കാണാൻ നിരവധി പേരെത്തി. ഇത് നാളെ വരെ നീളും. സഖീറിലെ സര്‍ക്യൂട്ടില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന് 500 ഫിൽസ് ആണ് പ്രവേശന ഫീസ്. ടിക്കറ്റുകള്‍ സര്‍ക്യൂട്ടിലും സിറ്റി സെൻററിലെ സര്‍ക്യൂട്ട് കൗണ്ടറിലും ലഭിക്കും. വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ ഇന്ന് ബഹ്‌റൈന്‍ ഗായിക അസാല നസ്‌രിയും ഞായറാഴ്ച മാജിദ് മുഹന്‍ദിസും നയിക്കുന്ന സംഗീത നിശയുമുണ്ടാകും.
ഇന്നും നാളെയും വൈകീട്ട് ഏഴിന് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വാഹന പ്രദര്‍ശനം, വിവിധ ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശനവും, പ്രത്യേക കിയോസ്‌കുകള്‍, ഷോപ്പുകള്‍, പരമ്പരാഗത കലാ പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍, ഭക്ഷണ കൗണ്ടറുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.വിവിധ മന്ത്രാലയങ്ങള്‍, സംഘടനകള്‍, ഗവൺമെൻറ് അതോറിറ്റികള്‍, ഗവര്‍ണറേറ്റുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയും രാജ്യസ്‌നേഹം പ്രകടമാക്കുകയും ഭരണാധികാരികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികളാണ് നടക്കുന്നത്.
ബഹിരാകാശത്തുനിന്നും ബഹ്‌റൈന്‍ ആശംസ
മനാമ: ഭൂമിയെ വലംവെക്കുന്ന അന്താരാഷ്ട്ര സെപ്യ് സ്റ്റേഷനിലെ (െഎ.എസ്.എസ്) രണ്ട് ബഹിരാകാശ യാത്രികർ ബഹ്‌റൈന്‍ ദേശീയ ദിനാശംസകൾ അറിയിച്ചു. റഷ്യൻ സ്പെയിസ് ഏജൻസിയായ ‘റോസ്കോസ്മോസി’ലുള്ള രണ്ടുപേരാണ് ബഹ്‌റൈന്‍ ആശംസകൾ നേർന്ന് ഒാഡിയോ, വീഡിയോ സന്ദേശം അയച്ചത്.
ബഹിരാക ഗവേഷണ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ബഹ്റൈൻ^റഷ്യ സഹകരണമുണ്ടാേകണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബഹിരാകാശ യാത്രികരുടെ സന്ദേശത്തിന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.
ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി കേരളീയ സമാജം ഡിസംബര്‍ 16ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ 40 അടി നീളവും 24 അടി വീതിയുമുള്ള ഛായാചിത്രങ്ങൾ സമാജത്തിൽ ഒരുക്കും. 46 കലാകാരൻമാർ 16ന് കാലത്തുമുതൽ ചിത്ര രചനയിൽ പെങ്കടുക്കും. കൊളാഷ് ആയാണ് ചിത്രം ഒരുക്കുന്നത്. ഇത് ഗിന്നസ് റെക്കോഡിൽ രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. രാത്രി 7.30ന് കലാവിഭാഗം നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും നടക്കും.
ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികൾ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സല്‍മാനിയ ഖാദിസിയ്യ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും ഇതോടൊന്നിച്ച് ഒരുക്കിയിട്ടുണ്ട്. ‘യൂത്ത് ഇന്ത്യ’ കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച വടം വലി മത്സരവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനാഘോഷ വേളയുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ ബഹ്റൈനി യാത്രികരെ അധികൃതർ പൂക്കളും മധുര പലഹാരങ്ങളും ദേശീയ പതാകയും നൽകി സ്വീകരിച്ചു. യു.എ.ഇ-ബഹ്റൈൻ സൗഹൃദം പ്രകടമാക്കുന്ന സ്വീകരണമാണ് ബഹ്റൈനി യാത്രികർക്ക് ലഭിച്ചത്. ദേശീയ ദിന അവധി വേളയിൽ ആരോഗ്യ മന്ത്രാലയം വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഇതിെൻറ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഒ.പി ക്ലിനിക്കുകൾ തുറക്കില്ല. എന്നാൽ, പേഷ്യൻറ് അഡ്മിഷൻ, ഡിസ്ചാർജ്, അപകട^അത്യാഹിത വിഭാഗ സേവനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. രോഗികളെ സന്ദർശിക്കാനുള്ള സമയം വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെയാണ്. നോർത്ത് മുഹറഖ് ഹെൽത്ത് സെൻറർ, ഹമദ് കാനൂ ഹെൽത്ത് സെൻറർ (റിഫ), യൂസഫ് അബ്ദുൽ റഹ്മാൻ എഞ്ചിനിയർ ഹെൽത്ത് സെൻറർ (ഇൗസ ടൗൺ) എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ നയിം, ഹമദ് ടൗൺ റൗണ്ട് എബൗട്ട് 17, സിത്ര, ബാർബർ എന്നിവിടങ്ങളിലെ ഹെൽത്ത് സെൻററുകൾ കാലത്ത് എട്ടു മുതൽ ഉച്ച ഒരു മണി വരെയും വൈകീട്ട് നാലു മുതൽ അർധ രാത്രി വരെയുമാണ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.