മനാമ: ബഹ്റൈന്‍ ചെസ് ഫെഡറേഷന്റെ സഹകരണത്തോടെ അല്‍ ഒറുബ ക്ലബും അര്ജുന് ചെസ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് നാഷനല്‍ ഡേ ചെസ് ഫെസ്റ്റിവൽ ഡിസംബര്‍ 14 മുതല്‍ 17 വരെ നടക്കും. അല്‍ ഒറൂബ ക്ലബ് ജുഫൈറില്‍ നടക്കുന്ന ടൂര്‍ണമെന്റ് 14ന് വൈകീട്ട് മൂന്ന് മുതലാണ് ആരംഭിക്കുക. വിവിധ വിഭാഗങ്ങളിലായി 64 സമ്മാനങ്ങളും ഗ്രാൻഡ് കാഷ്പ്രൈസായി 1001 ദീനാർ വിജയികള്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി.എ.എ ഓഫിസ്-35139522, ഡോ. ബസീം എ. കാരിം (അറബിക്)-33448977
മത്സര സമയക്രമവും വിഭാഗവും
ഡിസംബര്‍ 14-വൈകീട്ട് 3.00-ജൂനിയര്‍ റാപ്പിഡ് (അണ്ടര്‍-16).
ഡിസംബര്‍-15 വൈകീട്ട് 6.30-ഫിഡേ റേറ്റഡ് ബ്ലിറ്റ്സ്.
ഡിസംബര്‍-16 വൈകീട്ട് 5.00-കുട്ടികളുടെ റാപ്പിഡ്(അണ്ടര്‍-10).
ഡിസംബര്‍-17 വൈകീട്ട്-9.30-ഫിഡേ റേറ്റഡ് റാപ്പിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.