മനാമ: ബഹ്റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് പുരസ്കാരം. മികച്ച ദീപാലങ്കാരം ഒരുക്കിയതിന് രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. മെഡിക്കല്‍ സെന്റര്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയപാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണക്കാഴ്ചയൊരുക്കി.
കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന് മുഹമ്മദ് അല്‍ ഖലീഫയില്‍നിന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ ഹബീബ് റഹ്മാന് ഉപഹാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ പുരസ്കാരം നേടുന്നത്. മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈന്‍ ആരോഗ്യമേഖലയില്‍ 18ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് ഷിഫ. ഏഴു നില കെട്ടിടത്തില്‍ മെഡിക്കല്‍ സെന്ററും മൂന്നു നില കെട്ടിടത്തില്‍ ഡെന്റല്പ്രീ എംപ്ലോയ്മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
കാര്‍ഡിയോളജി, കോസ്മെറ്റോളജി, ഓര്ത്തോഡോണ്ടിക്സ്, പീഡോഡോണ്ടിക്സ് തുങ്ങിയ സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഷിഫ അല്‍ ജസീറയില്‍ ലഭ്യമാണ്. ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും റേഡിയോളജി വിഭാഗത്തില്‍ ഒരു കണ്‍സൽട്ടന്റ് അടക്കം മൂന്നു വിദഗ്ധരുടെയും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു കണ്‍സൽട്ടന്റ് അടക്കം നാലു വിദഗ്ധരുടെയും സേവനം ലഭ്യമാണ്. സി.ടി, മാമോഗ്രാം, എക്കോ ടി.എം.ടി പരിശോധനകളും കോവിഡ് ആര്.ടി.പി.സി.ആര് പരിശോധനയും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.