ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു

മ​നാ​മ: യു.​എ.​ഇ​യു​ടെ 51ാമ​ത്​ ദേ​ശീ​യ ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ന്‍റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ക്​​തൂം എ​ന്നി​വ​ർ​ക്ക്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ സാ​ധ്യ​മാ​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ൻ വ​രും​കാ​ല​ങ്ങ​ളി​ൽ സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും സ​ന്ദേ​ശ​ത്തി​ൽ പ​ങ്കു​വെ​ച്ചു. യു.​എ.​ഇ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള വ​ള​ർ​ച്ച അ​സൂ​യാ​വ​ഹ​മാ​ണെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സു​ഭി​ക്ഷ​ത​യും നി​റ​ഞ്ഞ ന​ല്ല നാ​ളെ യു.​എ.​ഇ​ക്കു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​​വെ​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.